ശാസ്ത്രചരിത്രത്തിൽ മാർച്ച്
1842, മാർച്ച് 11
സൂസൻകോറി ജന്മദിനം
ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച സൂസൻ കോറി (Suzanne Cory), രോഗപ്രതിരോധവ്യൂഹത്തിന്റെയും അർബുദങ്ങളുടേയും ജനിതകപഠനങ്ങൾ നടത്തിയ പ്രമുഖയായ ഒരു തന്മാത്രാജീവശാസ്ത്ര ഗവേഷകയാണ്. ശാസ്ത്രരംഗത്തെ വനിതകൾക്കുള്ള ലോറിയൽ യുനെസ്കോ പുരസ്കാരം, റോയൽ മെഡൽ, ഓസ്ട്രേലിയ പ്രൈസ്, പേൾ മെയ്സ്റ്റർ ഗ്രീൻഗാർഡ് പുരസ്കാരം തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. വിശദമായി വായിക്കാം
2028 മാർച്ച് 8
വനിതാദിനം
1911 മാർച്ച് 8 -ആദ്യമായി സാർവ്വദേശീയ വനിതാദിനം ആചരിച്ചു. 1908 ൽ ന്യൂയോർക്കിൽ നടന്ന തുന്നൽ തൊഴിലാളി സ്ത്രീകളുടെ പോരാട്ടത്തിന്റെ ഓർമ്മക്കായിട്ട് 1910 ൽ കോപ്പൻ ഹേഗിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് സമ്മേളനത്തിൽ വെച്ചാണ് മാർച്ച് 8 വനിതാദിനമായി ആചരിക്കാൻ തീരുമാനിച്ചത്.1. വനിതാദിനത്തിന്റെ നാൾവഴികൾ
മാർച്ച് 14, 1879
ഐൻസ്റ്റൈൻ ജന്മദിനം
ലോകം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിലൊരാളായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന്റെ ജന്മദിനമാണ് മാർച്ച് 14 വിശദമായി വായിക്കാം
മാർച്ച് 14, 2024
പൈ (π) ദിനം
മാർച്ച് (3), പതിനാല് (14) – എന്നാൽ 3.14- ആണ് പൈ ദിനം. വിശദമായി വായിക്കാം
മാർച്ച് 20/21 , 2024
വസന്ത വിഷുവം
മാര്‍ച്ച് 21 -സമരാത്രദിനം എന്ന് സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ നാം പഠിക്കുന്നതാണ്. സൂര്യന്റെ വടക്കോട്ടുള്ള അയനചലനത്തിനിടയില്‍ ഭൂമധ്യരേഖക്ക് മുകളില്‍ എത്തുന്ന ദിവസമാണത്. വസന്ത വിഷുവം (Vernal equinox) എന്നാണതിനെ വിളിക്കുക. വിശദമായ ലേഖനം വായിക്കാം
മാർച്ച് 21 , 2024
ലോക അങ്ങാടിക്കുരുവി ദിനം
അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം. വിശദമായി വായിക്കാം
മാർച്ച് 21, 2024
വനദിനം
ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണർത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം ‘Forests and innovation. എന്നതാണ്. വിശദമായി വായിക്കാം
മാർച്ച് 22, 2024
ജലദിനം
കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം. Leveraging Water for Peace എന്നതാണ് ഈ വർഷത്തെ ജലദിന സന്ദേശം. വിശദമായി വായിക്കാം
മാർച്ച് 24, 2024 1893
ലോക അന്തരീക്ഷ ശാസ്ത്ര ദിനം
ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. വിശദമായി വായിക്കാം
മാർച്ച് 24, 2024
ക്ഷയരോഗ ദിനം
എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി . വിശദമായി വായിക്കാം
മാർച്ച് 25, 2024
ഡോക്യുമെന്റ് ഫ്രീഡം ഡേ
വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്. വിശദമായി വായിക്കാം
മാർച്ച് 27 , 1845
വില്യം റോൺജന്റെ ജന്മദിനം
എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27
വിശദമായി വായിക്കാം
ഫെബ്രുവരി 23, 1855
കാൾ ഫ്രഡറിക് ഗൌസ് -ജന്മദിനം
“ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ” ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23 വിശദമായി വായിക്കാം
ഫെബ്രവരി 28, 1928
ദേശീയ ശാസ്ത്രദിനം
ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ലൂക്ക പ്രത്യേക പതിപ്പ്