ജൂൺ 2024

വൈദ്യുതിയുടെയും കാന്തികതയുടെയും കഥ

വൈദ്യുത കാന്തിക തരംഗങ്ങൾ, ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹവും തുടങ്ങിയവയാണ് ഈ മാസത്തെ തീം

ശാസ്ത്രചരിത്രത്തിൽ ജൂൺ

ജൂൺ മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

JUNE 5

  • 2024 ജൂൺ 5 മുതൽ 20 വരെ
  • വിദ്യാർത്ഥികൾക്ക് ഓൺലൈൻ മത്സരം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും IRTC പാലക്കാടിന്റെയും സഹകരണത്തോടെ

eVOLUTION TALK

  • ഉടൻ അപ്ലോഡ് ചെയ്യും
  • ഉടൻ അപ്ലോഡ് ചെയ്യും

LUCA @ SCHOOL

  • ജൂൺ 23 ഞായർ
  • രാത്രി 7.30

അപവിന്ദ് ഗുപ്ത

കൃതി @ പ്രകൃതി

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ. ടി.സി-യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കൃതി@പ്രകൃതി എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വേറിട്ടൊരു പരിസരദിന പരിപാടി സംഘടിപ്പിക്കുന്നു.

ജൂൺ മാസം ഓര്‍മ്മിക്കാന്‍

2024 , ജൂൺ 5

പരിസര ദിനം

2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration.” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസരദിന ടൂൾക്കിറ്റ്

1918 മെയ് 11

സമുദ്ര ദിനം

നമ്മുടെ ദൈനംദിന ജീവിതത്തിൽ സമുദ്രങ്ങളുടെ പങ്ക് എന്താണെന്നും സമുദ്രസംരക്ഷണത്തിന് നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നും ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്രസഭ (United Nations) ജൂൺ 8 ലോക സമുദ്രദിനമായി (World Ocean Day) ആചരിക്കുന്നു. സമുദ്രദിനം – പ്രത്യേക പതിപ്പ് വായിക്കാം

ജൂൺ 14

ലോക രക്തദാന ദിനം.

ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. .വിശദമായി വായിക്കാം

ജൂൺ 16

കടലാമ ദിനം

നമ്മുടെ കടല്‍ത്തീരത്തേക്ക് പ്രജനനത്തിനായി വിരുന്നുവരുന്ന, ധാരാളം പ്രത്യേകതകളുള്ള അതിഥികളാണ് കടലാമകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ ചെലവഴിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് കടലാമകൾ എന്നു പേര്‍ വന്നത്. കൂടുതൽ വായിക്കാം

2024 ജൂൺ 26

പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം

ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന  പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്.  മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്  ബ്രോക്കാ ലോകപ്രശസ്തി കൈവരിച്ചത്. തലച്ചോറിലെ ഫ്രോണ്ടൽ  ദളത്തിലെ  ഈ സവിശേഷ  ഭാഗം ബ്രോക്കായുടെ ഭാഗം (Broca’s Area) എന്നറിയപ്പെടുന്നത്. വായിക്കാം

ജൂൺ 29

സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം

ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.. കൂടുതൽ വായിക്കാം