ജൂലൈ 2024

സത്യേന്ദ്രനാഥ ബോസും ഇന്ത്യൻ സയൻസും

ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.

ശാസ്ത്രചരിത്രത്തിൽ ജൂലൈ

ജൂലൈ മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

lunar talk

  • 2024 ജൂലൈ 20
  • രാത്രി 7.30

ശരത് പ്രഭാവ്

LUCA talk

  • 2024 ജൂലൈ 25
  • രാവിലെ 10 മണി

അവതരണം : ഡോ.ദീപക് പി, കുസാറ്റിൽ വെച്ച്

LUCA COLLOQUIUM

  • 2024 ജൂലൈ 28
  • രാവിലെ 10 മണി

പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ

SN Bose @ His Statistics

എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക 2024 ജൂലൈ 2 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നൂറാം വാർഷിക പരിപാടിക്ക് തുടക്കമിട്ട് 2024 ജൂലൈ 2 രാത്രി 7 മണിയ്ക്ക് SN Bose and his Statistics എന്ന വിഷയത്തിൽ ഡോ.വി. ശശിദേവൻ (ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല)സംസാരിക്കുന്നു.

ജൂലൈ മാസം ഓര്‍മ്മിക്കാന്‍

2024 , ജൂലൈ 6

ജന്തുജന്യരോഗ ദിനം

1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം വായിക്കാം

2024 , ജൂലൈ 11

ലോക ജനസംഖ്യാ ദിനം

ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്  പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്. വായിക്കാം

1822 ജൂലൈ 20

ഗ്രിഗർ മെൻഡൽ ജന്മദിനം

ഇന്നത്തെ ജനിതക ശാസ്ത്രജ്ഞരെ സഹായിക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുണ്ട്. പക്ഷേ, ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇന്ന് നാം വിളിക്കുന്ന ഗ്രിഗർ മെൻഡലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. വായിക്കാം

1920 ജൂലൈ 25

റോസലിന്റ് ഫ്രാങ്ക്ളിൻ ജന്മദിനം

റോസലിന്റ് ഫ്രാങ്ക്ളിന്റെ 104-മത് ജന്മവാർഷികമാണ് 2024 ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വായിക്കാം

1961 ജൂലൈ 21

ചാന്ദ്രദിനം

ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ചന്ദ്രനെക്കുറിച്ചും ചാന്ദ്രയാത്രകളെക്കുറിച്ചും വിശദമായി വായിക്കാം

2024 ജൂൺ 26

ORS ദിനം

ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. വായിക്കാം

1928 ജൂലൈ 28

വെരാ റൂബിൻ ജന്മദിനം

ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്. വായിക്കാം