2024 , ജൂൺ 5

പരിസര ദിനം

2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration.” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസരദിന ടൂൾക്കിറ്റ്

1918 മെയ് 11

സമുദ്ര ദിനം

നമ്മുടെ ദൈനംദിന ജീവിതത്തിൽ സമുദ്രങ്ങളുടെ പങ്ക് എന്താണെന്നും സമുദ്രസംരക്ഷണത്തിന് നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നും ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്രസഭ (United Nations) ജൂൺ 8 ലോക സമുദ്രദിനമായി (World Ocean Day) ആചരിക്കുന്നു. സമുദ്രദിനം – പ്രത്യേക പതിപ്പ് വായിക്കാം

ജൂൺ 14

ലോക രക്തദാന ദിനം.

ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. .വിശദമായി വായിക്കാം

ജൂൺ 16

കടലാമ ദിനം

നമ്മുടെ കടല്‍ത്തീരത്തേക്ക് പ്രജനനത്തിനായി വിരുന്നുവരുന്ന, ധാരാളം പ്രത്യേകതകളുള്ള അതിഥികളാണ് കടലാമകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ ചെലവഴിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് കടലാമകൾ എന്നു പേര്‍ വന്നത്. കൂടുതൽ വായിക്കാം

ജൂൺ 29

സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം

ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.. കൂടുതൽ വായിക്കാം