ശാസ്ത്രചരിത്രത്തിൽ നവംബർ

നവംബർ1

കേരളപ്പിറവി ദിനം

കേരളത്തെക്കുറിച്ച് ഒരു ക്വിസ്

നവംബർ 5 , 1892

JBS ഹാൽഡേൻ ജന്മദിനം

വായിക്കാം

നവംബർ 7, 1878

ലിസെ മയ്റ്റനെര്‍

നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ മയ്റ്റ്നറെ  നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു ?.  ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

1867, നവംബർ 7

മേരിക്യൂറി

ശാസ്ത്രജ്ഞ എന്ന വാക്കു കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപവും പേരും മേരി ക്യൂറിയുടെതാണ്. ലോകത്തിനു തന്നെ മാതൃകയായ മേരി ക്യൂറിയെ എന്തെല്ലാം വിശേഷണങ്ങൾ നൽകിയാൽ ആണ് വാക്കുകളിൽ നിറയ്ക്കാൻ ആവുക വിശദമായി വായിക്കാം

നവംബർ 7 ,1888

സി.വി.രാമൻ

ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. വായിക്കാം

നവംബർ 8 , 1656

എഡ്മണ്ട് ഹാലി

ധൂമകേതുക്കളിൽ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ ധൂമകേതുവാണ്. എഡ്മണ്ട് ഹാലി (Edmond Halley 1656- 1741) എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. പ്രസിദ്ധ ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടന്റെ സുഹൃത്തായിരുന്നു ഹാലി. വിശദമായി വായിക്കാം

നവംബർ 9, 1934

കാൾസാഗൻ

പഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ. വായിക്കാം

നവംബർ 10

ലോക ശാസ്ത്രദിനം

നവംബർ 10 ലോക ശാസ്ത്ര ദിനം. 2001 ലെ യുനെസ്കോ പ്രഖ്യാപനം അനുസരിച്ച് 2002 നവംബർ 10 മുതൽ ഈ ദിനം സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു. വായിക്കാം

നവംബർ 12., 1896

സാലിം അലി

വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു.
വായിക്കാം

നവംബർ 12, 1842

ലോർഡ് റാലെ

1887 ൽ ലോർഡ് റെയ്‌ലെയാണ് (The Lord Rayleigh 1842-1919) ആദ്യമായി പ്രകാശത്തിന്റെ വിസരണത്തെ കുറിച്ച് വിശദീകരിച്ചത്. ഈ പ്രതിഭാസത്തെ റെയ്‌ലെ വിസരണം എന്ന് പറയുന്നു. പ്രകാശത്തിന്റെ തരംഗ ദൈർഘ്യത്തേക്കാൾ ചെറുതായ കണികകളിൽ തട്ടുമ്പോഴാണ് റെയ്‌ലെ വിസരണം നടക്കുന്നത്. വായിക്കാം

ഒക്ടോബർ19, 1910

ശിശുദിനം

നവംബർ 14 ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. സ്വാതന്ത്ര്യസമര നായകൻ, ആദ്യ പ്രധാനമന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഔദ്യോഗികതലങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ധൈഷണിക രംഗത്ത് ഏറെ ഔന്നത്യം പുലർത്തിയ നെഹ്രു ആധുനികശാസ്ത്രം മാനവപുരോഗതിക്ക് നല്കിയ സംഭാവനകൾ തിരിച്ചറിയുകയും എങ്ങനെ അത് രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്താമെന്ന് ഉറക്കെ ചിന്തിക്കയും ചെയ്ത ഭരണാധികാരിയായിരുന്നു എന്ന് ഓര്‍മ്മിക്കുന്നത്  ഇന്നേറെ പ്രസക്തമാണ്. വായിക്കാം

2024 ഒക്ടോബർ 23

ബീർബൽ സാഹ്നി ജന്മദിനം

വിശദവിവങ്ങൾക്ക്

നവംബർ 15, 1738

വില്യെ ഹെർഷൽ


നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു ഗ്രഹത്തെ – യുറാനസിനെ – ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതിന്റെ പേരിൽ പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ (William Herschel). വായിക്കാം

നവംബർ 16, 1717

ദാലംബേർ ജന്മദിനം

വായിക്കാം

നവംബർ 20, 1889

എഡ്വിൻ ഹബിൾ

നമ്മുടെ പ്രപഞ്ചത്തിൽ എത്ര താരാവ്യൂഹങ്ങൾ ഉണ്ട്? നമ്മുടെ താരാവ്യൂഹമായ ക്ഷീരപഥത്തിൽ എത്ര നക്ഷത്രങ്ങൾ ഉണ്ടാകും? ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ. വായിക്കാം

1963 നവംബർ 21

തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം

വംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് പതിനാറു വർഷത്തിനുള്ളിൽ കൈവരിച്ച ഈ നേട്ടത്തിന് പുറകിലെ ആസൂത്രണവും സംഘാടനവും എടുത്തു പറയേണ്ടതാണ്. വായിക്കാം

1898, നവംബർ 26

കാൾ സീഗ്ലർ

ലളിതമായ ഒരു പ്രക്രിയയിലൂടെ പോളിഒലിഫീനുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനുള്ള വിദ്യ കണ്ടുപിടിച്ചത് രണ്ട് ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു. മാത്രമല്ല ഒരു ക്രമവുമില്ലാത്ത അനിശ്ചിത ഘടനക്ക് പകരം  ക്രമമായ ഘടനയുള്ള പോളിമര്‍ ചങ്ങലകള്‍ നിര്‍മ്മിക്കാനുള്ള വിദ്യ കൂടിയായിരുന്നു ഈ പ്രക്രിയ. കാള്‍ സീഗ്ലറും, ജ്യൂലിയോ നാറ്റയുമായിരുന്നു ആ രണ്ടുപേര്‍. പോളിമറൈസേഷന്‍ പ്രക്രിയയില്‍ വലിയ കുതിച്ചു ചാട്ടത്തിനു കാരണമാകുകയും നമ്മുടെ വീട്ടകങ്ങളെ പ്ലാസ്റ്റിക് കൊണ്ട് നിറക്കാന്‍ കാരണമാകുകയും ചെയ്ത ഈ കണ്ടെത്തല്‍ 1963 ലെ രസതന്ത്ര നോബല്‍ പുരസ്കാരവും നേടി. വായിക്കാം

Similar Posts