ശാസ്ത്ര ചരിത്രത്തിൽ മെയ് മാസം
1899 , മേയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം
എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
1918 മെയ് 11
റിച്ചാർഡ് ഫെയ്ൻമാൻ ജന്മദിനം
ആധുനിക ഭൗതികശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ. (Richard Phillips Feynman). ഇദ്ദേഹം അമേരിക്കക്കാരനാണ്. പുതിയൊരു ക്വാണ്ടം ബലതന്ത്രം സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 1965-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് അദ്ദേഹം അർഹനായി. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്.
റിച്ചാർഡ് ഫെയ്ൻമാന്റെ ശാസ്ത്രവും മൂല്യബോധവും എന്ന ലേഖനം വായിക്കാം
മെയ് 22 , 2013
ജൈവവൈവിധ്യ ദിനം
എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ആചരിക്കുന്നത്. യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. വിശദമായി വായിക്കാം
മെയ് 29 , 1953
എവറസ്റ്റ് ദിനം
1953-ൽ മേയ് 29-ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. ഇതിൻ്റെ സ്മരണാർത്ഥമാണ് മേയ് 29 ലോകം മുഴുവനും എവറസ്റ്റ് ദിനമായി ആചരിക്കുന്നത്.