ഒക്ടോബർ 2024

സ്പുട്നിക് മുതൽ ആദിത്യ വരെ

ബഹിരാകാശ പര്യവേഷണങ്ങളുടെങ്ങളുടെ ചരിത്രവും വർത്തമാനവും

ശാസ്ത്രചരിത്രത്തിൽ ഒക്ടോബർ

ഒക്ടോബർ മാസത്തെ ശാസ്ത്രദിനങ്ങൾ

ഈ മാസത്തെ ആകാശം

SCIENCE SLAM TALK

  • 2024 ഒക്ടോബർ 15 ന് അവസാന തിയ്യതി

ശാസ്ത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും

ENERGY TALK 2

  • ഉടൻ അപ്ഡേറ്റ് ചെയ്യും
  • രാത്രി 7.30

ഉടൻ അപ്ഡേറ്റ് ചെയ്യും

EVOLUTION TALK 8

  • തിയ്യതി

ഉടൻ അപ്ഡേറ്റ് ചെയ്യും

LUCA @ School

പാക്കറ്റ് 6 – ഒക്ടോബർ ലക്കം വായിക്കാം

ഒക്ടോബർ മാസം ഓര്‍മ്മിക്കാന്‍

ഒക്ടോബർ 1 , 2024

വയോജന ദിനം

വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്. വിശദമായി വായിക്കാം

ഒക്ടോബർ 2 , 1958

നാസയുടെ ആരംഭം

നാസ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്യ്രേഷന്റെ തുടക്കം ഒക്ടോബർ ൊ 1958 ലായിരുന്നു.

ഒക്ടോബർ 2, 1852

വില്യം റാംസെയുടെ ജന്മദിനം

അലസ വാതകങ്ങളായ ആർദൺ, ക്രിപ്റ്റോൺ, നിയോൺ, കസീനോൺ എന്നിവയെ കണ്ടുപിടിച്ച സ്കോച്ചിഷ് രസതന്ത്രജ്ഞൻ വില്യം റാംസെയുടെ ജന്മദിനമാണ് ഒക്ടോബർ 2

ആഗസ്റ്റ് 6 , 1945

ബഹിരാകാശ വാരം

ചരിത്രത്തിലെ ഒന്നാമത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക്-1 ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടിട്ടു ഈ ഒക്ടോബര്‍ 4 നു അറുപത്തിയേഴു വർഷം പൂർത്തിയാകുന്നു. 1957 ഒക്ടോബര്‍ 4 നു കേവലം 58 സെന്റി മീറ്റര്‍ വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില്‍ ചെറുതൊന്നുമായിരുന്നില്ല വിശദമായി വായിക്കാം

ഒക്ടോബർ 6 ,1893

മോഘനാഥ് സാഹയുടെ ജന്മദിനം

1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു b

ഒക്ടോബർ 6 , 1995

ബഹിർഗ്രഹ ദിനം

സൌരയൂഥ്തിന് വെളിയിൽ ആദ്യമായി സൌരസമാന നക്ഷത്രമായ പെഗാസി 51 നെ ചുറ്റുന്ന ഗ്രഹത്തെ മൈക്കൽ മേയറും ദിദിയർ ക്വിലോസും കണ്ടെത്തി. വിശദമായി വായിക്കാം

ഒക്ടോബർ 7, 1959

ചന്ദ്രന്റെ മറുപാതി

ആദ്യമായി ചന്ദ്രന്റെ മറുപാതി ലൂണ – 3 റഷ്യയുടെ ബഹിരാകാശ പേടകം പകർത്തി

ഒക്ടോബർ 7, 1885

നീൽസ് ബോർ ജന്മദിനം

ആറ്റം മാതൃകയെ നവീകരിച്ച് അവതരിപ്പിച്ച നീൽസ് ബോറിന്റെ ജന്മദിനം

ഒക്ടോബർ 15, 1931

എ.പി.ജെ. അബ്ദുൽ കലാം – ജന്മദിം

മീസൈൽ മാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവും മുൻ രാഷ്ട്രപതിയുമായ എ,പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഒക്ടോബർ 15

ഒക്ടോബർ 15, 2024

ഗ്രാമീണ വനിതാദിനം

ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു. 2008 മുതലാണ് ഇത് ആചരിക്കാൻ തുടങ്ങിയത്. ഒക്ടോബർ: 16 ലോകഭക്ഷ്യദിനമാണ്. ഭക്ഷ്യാല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും നമ്മുടെ സമ്പദ്ഘടന യിലേക്ക് അവർ നൽകുന്ന സംഭാവനകളുടെ മൂല്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒക്ടോബർ 15 ഗ്രാമീണ വനിതാദിനമായി ആചരിക്കുന്നത്. ഗ്രാമങ്ങളിലെ ദാരിദ്യവും ഗ്രാമീണ സ്ത്രീകളുടെ ജീവിതാവസ്ഥയും പരിഹരിക്കാൻ പ്രത്യേക പരിഗണയും ഊന്നലും ഉറപ്പാക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു. വായിക്കാം

ഒക്ടോബർ19, 1910

സുബ്രഹ്മണ്യം ചന്ദ്രശേഖർ

ഭൌതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനംലഭിച്ച സുബ്രഹ്മണ്യം ചന്ദ്രശേഖറിന്റെ ജന്മദിനം

2024 ഒക്ടോബർ 23

മോൾ ദിനം

രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു. വിശദവിവങ്ങൾക്ക്

ഒക്ടോബർ 30, 1909

ബോമി ജെ ഭാബ ജന്മദിനം


കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30 വായിക്കാം