ജനുവരി 1 , 2024

ജനുവരി 1 എന്തുകൊണ്ട് പുതുവർഷമായി ?

എന്താണ്  ഒരു വര്‍ഷം.? എന്തുകൊണ്ടാണ് ജനുവരി 1 പുതുവര്‍ഷദിനമായത്? എന്തുകൊണ്ടാണ് ഇന്നേ ദിവസം ജനുവരി 1 ആയത്?
വിശദമായി വായിക്കാം

ജനുവരി 1 , 2024

എസ്.എൻ ബോസിന്റെ ജന്മദിനം

ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്. വിശദമായ ലേഖനം വായിക്കാം

ജനുവരി 1, 1801

ആദ്യത്തെ ക്ഷുദ്രനക്ഷത്രം

ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ ‌പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്‌. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ.‍ സിറസിന്റെ വ്യാസം ഏതാണ്ട്‌ 950 കിമി ആണ്. ഒൻപത്‌ മണിക്കൂർ കൊണ്ട്‌ സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.

ജനുവരി 2, 1920

ഐസക് അസിമോവിന്റെ ജന്മദിനം

ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു. വിശദമായി വായിക്കാം

ജനുവരി 4, 1809

ലൂയി ബ്രയിലിയുടെ ജനനം

അന്ധർക്കായി പ്രത്യേക വായനാസംവിധാനം തയ്യാറാക്കിയ ഫ്രഞ്ചുകാരൻ ലൂയി ബ്രയിലിയുടെ ജനനം – 1809 – ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു

ജനുവരി 8, 1642

ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം

ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി (1564 – 1642) വിശദമായി വായിക്കാം

ജനുവരി 8, 1823

റസൽ വാലസിന്റെ ജന്മദിനം

ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ആൾഫ്രഡ് റസ്സൽ വാലസ് (Alfred Russel Wallace). പ്രകൃതിനിർദ്ധാരണം വഴിയുള്ള ജീവപരിണാമം എന്ന കണ്ടെത്തൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ചാൾസ് ഡാർവിനും ആൾഫ്രഡ് റസ്സൽ വാലസും ചേർന്നായിരുന്നു. രണ്ടുപേരും വെവ്വേറെ നിലകളിൽ കണ്ടെത്തിയതായിരുന്നു അത്. വിശദമായി വായിക്കാം

2001, ജനുവരി 15

വിക്കിപീഡിയ ദിനം

ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 23 വര്‍ഷം. ഇരുപത്തിമൂന്നാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ. വിശദമായി വായിക്കാം

ജനുവരി 13, 1949

രാകേഷ് ശർമ്മയുടെ ജന്മദിനം

ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമ്മയുടെ ജന്മദിനം. അദ്ദേഹത്തെക്കുറിച്ച് വിശദമായി വായിക്കാം