Latest Past Events

ഡോ. കെ.എസ്. മണിലാൽ അനുസ്മരണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്ര ഗവേഷണരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട. പ്രൊഫസർ, സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് സർവ്വകലാശാല) എന്നിവർ സംസാരിക്കും. പങ്കെടുക്കാൻ ചുവടെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമല്ലോ.

Free

ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷം

KSST Museum & Priyadarsini Planetarium KSST Museum & Priyadarsini Planetarium, Priyadarshini Planetarium Road, Junction, Near, PMG, Thiruvananthapuram,

ആസ്ട്രോ കേരളയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും ജനുവരി പന്ത്രണ്ടിന്  തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രചരണസംഘടനയായ അമച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനഞ്ചാം വാർഷികപരിപാടിയും മൂന്നാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2025 ജനുവരി 12 ഞായറാഴ്ച നടക്കും.  വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ  വച്ചു നടക്കുന്ന പരിപാടിയിൽ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ...

Free

മാഷോട് ചോദിക്കാം – ചലനവും ബലവും – രജിസ്റ്റർ ചെയ്യാം

ജനുവരി 10 വെള്ളിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ.കെ.പാപ്പൂട്ടി ഫിസിക്സിലെ ചലനം, ബലം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ചോദ്യങ്ങൾ Ask LUCA യിലൂടെ മുൻകൂട്ടി ചോദിക്കാം.

Free