Latest Past Events

ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK

ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഇന്ത്യയിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ അതേസമയം അത്രമേൽ ശ്രമകരവുമായ ശാസ്ത്ര സാങ്കേതിക പദ്ധതിയായിരുന്ന ഇന്ത്യൻ സർവേയുടെ ചരിത്രം പറയുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം. ഈ പുസ്തകത്തിന്റെ രചയിതാവ് സി.എസ്. മീനാക്ഷി LUCA TALK ൽ...

Free

ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്

അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ രണ്ടാമത്തേത് 2025 ജൂൺ 20 ന് രാത്രി 7.30 ന് നടക്കും. 'ക്വാണ്ടം കമ്മ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ . ഡോ.ഡിന്റോമോൻ ജോയ് , അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല (ഓട്ടോണോമസ്) അവതരണം നടത്തും.

Free

അധിനിവേശ ജീവജാലങ്ങൾ – LUCA TALK ജൂണ്‍ 18 ന്

അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.

Free