- This event has passed.
ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്
June 20 @ 7:30 pm – 9:00 pm

ക്വാണ്ടം കമ്പ്യൂട്ടിംഗിലും ക്വാണ്ടം സാങ്കേതികവിദ്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ കമ്മ്യൂണിക്കേഷൻ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. അതോടൊപ്പം പുതിയ സാദ്ധ്യതകളും കാണിച്ചുതരുന്നു. അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ രണ്ടാമത്തേത് 2025 ജൂൺ 20 ന് രാത്രി 7.30 ന് നടക്കും. ‘ക്വാണ്ടം കമ്മ്യൂണിക്കേഷൻ’ എന്ന വിഷയത്തിൽ . ഡോ.ഡിന്റോമോൻ ജോയ് , അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല (ഓട്ടോണോമസ്) അവതരണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.