- This event has passed.
ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?
February 1 @ 11:00 am – 1:00 pm
ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ് സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (DAKF) സിഡിറ്റിന്റെ സഹകരണത്തോടെ “ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?” (Whether DeepSeek is a Game Changer?) എന്ന വിഷയത്തിൽ പൊതു പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡീപ്‌സീക്കിന്റെ ഓപ്പൺ സോഴ്‌സ് സാധ്യതകളും സാങ്കേതികവുമായ അംശങ്ങളും, ഇന്ത്യയിൽ ഇതുണ്ടാക്കുന്ന സാധ്യതകളും വിവരിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട പൊതു ചർച്ചയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.
തീയതി: ശനിയാഴ്ച, ഫെബ്രുവരി 1, 2025, സമയം: രാവിലെ 11:00
സ്ഥലം: ഗോർക്കി ഭവൻ, വാൻറോസ് ജംങ്ഷൻ, തിരുവനന്തപുരം
- മുഖ്യ പ്രഭാഷകർ – ഡീപ്‌സീക്കിന്റെ സാങ്കേതിക സാധ്യതകൾ – ഡോ. സുനിൽ ടി.ടി ഡയറക്ടർ, ICFOSS
- ഡീപ് സീക്കിന്റെ ഓപ്പൺ സോഴ്‌സ് സാധ്യതകൾ – ശ്രീ.കിരൺ ചന്ദ്ര, ജനറൽ സെക്രട്ടറി, FSMI & സ്ഥാപകൻ, SWECHA
Free
<strong>DAKF – DEMOCRATIC ALLIANCE FOR KNOWLEDGE FREEDOM</strong>
+91-9446005787
dakf.exc@gmail.com