ജീൻ മുതൽ ജീനോം വരെ…

പയറു ചെടികളെ പ്രണയിച്ച പാതിരി

ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെന്റലിന്റെ കഥ ഗ്രാഫിക് രൂപത്തിൽ

ബാർബറ മക്‌ലിൻറ്റോക്ക് – ആത്മവിശ്വാസത്തിന്റെ ഇതിഹാസം

1983-ലാണ് ബാർബറ മക്‌ലിൻറ്റോക്കിന് നോബൽസമ്മാനം കിട്ടിയത്. അവാർഡ് കമ്മിറ്റിയുടെ അഭിപ്രായത്തിൽ മക്‌ലിൻറ്റോക്കിന്റെ സഞ്ചരിക്കുന്ന ജീൻ എന്ന സങ്കല്പത്തോട് കിടപിടിക്കുന്ന ഒരു നേട്ടമേ ആധുനിക ജനിതക ശാസ്ത്രരംഗത്തുണ്ടായിട്ടുള്ളു. ഡി.എൻ.എ.യുടെ ത്രിമാന ഘടനയെക്കുറിച്ചുള്ള വാട്‌സൺ-ക്രിക്ക് റോസാലിന്റ് എന്നിവരുടെ സിദ്ധാന്തം

പഴയീച്ച നൽകുന്ന ജനിതക ശാസ്ത്രപാഠങ്ങൾ

ലേഖനം വായിക്കാം ↗

2024 ഫെബ്രുവരി 2

ലോക തണ്ണീർത്തട ദിനം

തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം Wetlands and human wellbeing. എന്നതാണ്. പ്രത്യേക പതിപ്പ് സ്വന്തമാക്കാം

ഫെബ്രുവരി 10 , 1902

ജോസഫ് ലിസ്റ്റർ ചരമദിനം

രോഗാണുസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10 വിശദമായ ലേഖനം വായിക്കാം

ഫെബ്രുവരി 11 , 2024

ശാസ്ത്രരംഗത്തെ സ്ത്രീകളുടെ ദിനം

ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു. ലൂക്കയുടെ വനിതാശാസ്ത്രജ്ഞരുടെ ചിത്രഗാലറി സ്വന്തമാക്കാം

ഫെബ്രുവരി 12, 1809

ചാൾസ് ഡാർവിൻ ദിനം

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.
1. ലേഖനങ്ങളും വീഡിയോകളും
2. ലൂക്കയുടെ ജീവപരിണാമം – കോഴ്സ് പേജ്

ഫെബ്രുവരി 14, 2024

പ്രണയദിനം

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? എന്താണ് പ്രണയത്തിന്റെ രസതന്ത്രം വായിക്കാം

ഫെബ്രുവരി 16, 1893

മേഘ്നാഥ് സാഹ ചരമദിനം

1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ രാജ്യ സ്നേഹിയാണ്. ഇന്ത്യയിൽ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു.. വിശദമായി വായിക്കാം

ഫെബ്രുവരി 17, 1600

ബ്രൂണോ രക്സസാക്ഷി ദിനം

സ്വതന്ത്ര ചിന്തയ്ക്കും ശാസ്ത്രബോധത്തിനും വേണ്ടി ജ്യോദാനോ ബ്രൂണോ രക്തസാക്ഷിയായ ദിനമാണ് ഫെബ്രുവരി 17. നവോത്ഥാന ചരിത്രത്തിലെ ഏറ്റവും സാഹസിക ചിന്തകരിൽ ഒരാളായിരുന്നു. തന്റെ കഴിവുകളിൽ അത്യധികം ആത്മവിശ്വാസമുള്ളയാൾ. അരിസ്റ്റോട്ടിലിയനിസത്തെയും അതിന്റെ സമകാലിക അനുയായികളെ പരിഹസിച്ചു. കോപ്പർനിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തത്തെ “പുതിയ തത്ത്വചിന്ത” എന്ന് അദ്ദേഹം വിളിച്ചു. ഗിയോർദാനോ ബ്രൂണോയുടെ മാതൃക പ്രകാരം ഭൂമിക്കോ സൂര്യനോ പ്രപഞ്ചത്തിൽ പ്രത്യേക സ്ഥാനമൊന്നുമില്ല. അനന്തമായി കിടക്കുന്ന സമയം. നക്ഷത്രങ്ങൾക്ക് ഇടയിലുള്ള സ്ഥലം ഈഥർ എന്ന പദാർത്ഥം കൊണ്ട് നിറഞ്ഞിരിക്കുന്നു. പദാർത്ഥം ഉണ്ടാക്കിയിരിക്കുന്നത് വെള്ളം ഭൂമി വായു തീ എന്നിവയാലാണ് എന്നും പ്രചരിപ്പിച്ചു. അതുവഴി ക്രിസ്ത്യൻ പ്രപഞ്ച വീക്ഷണത്തെയും ചോദ്യം ചെയ്തു. മതദ്രോഹ വിചാരണ നടത്തി ബ്രൂണോയെ കുറ്റക്കാരൻ എന്ന് വിധിക്കുകയും ചുട്ടു കൊല്ലുകയും ചെയ്തു. നൂറ്റാണ്ടുകൾക്കു ശേഷവും ശാസ്ത്രീയ നിഗമനങ്ങൾക്കും യുക്തിചിന്തക്കും മേലെയായി കാലഹരണപ്പെട്ട മതപുസ്തകങ്ങളിലെ വരികളെ പ്രതിഷ്ഠിക്കുകയും അതു വിശ്വസിക്കാത്തവരെ കൊന്നു കളയുകയും ചെയ്യുന്നവരുടെ നാടാണ് നമ്മുടെത് !!

1781 ഫെബ്രുവരി 17

റെനെ ലൈനകിന്റെ ജൻമദിനം

സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച റെനെ ലൈനകിന്റെ ജൻമദിനമാണ് ഫെബ്രുവരി 17
1816-ൽ പാരീസിലെ ഒരു ആശുപത്രിയിൽ ചികിത്സക്കെത്തിയ സുന്ദരിയും സുഭഗയുമായ യുവതിയുടെ രോഗ പരിശോധന നടത്തിക്കൊണ്ടിരുന്ന, യുവാവായ ഡോക്ടറായിരുന്നു റെനെ ലൈനക്ക്. ഡോക്ടർ രോഗിയുടെ ഹൃദയഭാഗത്ത് തന്റെ ചെവി അമർത്തി വെച്ചാണ് അക്കാലത്ത് ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നത്. ആ യുവതിയുടെ ഹൃദയമിടിപ്പ് അറിയാൻ അന്നത്തെ രീതിയായ Immediate Auscultation ഉപയോഗിക്കുന്നതിൽ യുവാവായ ഡോക്ടർക്കെന്തോ വല്ലായ്മ തോന്നി. പകരം, അദ്ദേഹം ഒരു കടലാസ് ഷീറ്റ് ഒരു ട്യൂബ് പോലെ ചുരുട്ടി, അത് രോഗിയുടെ നെഞ്ചിൽ ചേർത്ത് വെച്ച് കേൾക്കാൻ ശ്രമിച്ചു. അതാകട്ടെ, ഏറ്റവും പ്രധാനപ്പെട്ടതും സർവ്വവ്യാപിയുമായ ഒരു മെഡിക്കൽ ഉപകരണത്തിന്റെ പിറവിക്ക് കാരണവുമായി. കുട്ടിയായപ്പോൾ തന്നെ നല്ല ഓടക്കുഴൽ വാദകനായിരുന്നു ലൈനക് എന്നതും കുഴലിലൂടെ ശബ്ദം കേൾക്കുന്ന ഉപകരണം കണ്ടെത്തുന്നതിനെ സ്വീധീനിച്ചിട്ടുണ്ടാകണം. തടി കൊണ്ടുള്ള ഒരു ട്യൂബ് ആയിരുന്നു ആദ്യത്തെ സ്റ്റെതസ്കോപ്പ്. 1816 നും 1840 നും ഇടയിൽ പലവിധ ഭേദഗതികളും വരുത്തിയാണ് ഇന്നു കാണുന്ന തരത്തിലുള്ള സ്റ്റെതസ്കോപ്പിന്റെ ആദ്യ രൂപം ഉണ്ടായത്. ഒറ്റക്കുഴൽ മാത്രമായിരുന്നു അന്ന്. എന്നാൽ 1851-ൽ ആർതർ ലിയർഡ് എന്ന ഐറിഷ് ഡോക്ടർ സ്റ്റെതസ്കോപ്പിന്റെ ബൈനറൽ (രണ്ട് ചെവി) പതിപ്പ് കണ്ടുപിടിച്ചതോടെയാണ് ഒരു കുതിച്ചുചാട്ടമുണ്ടായത്. അടുത്ത വർഷം ജോർജ്ജ് കാമൻ ഈ മാതൃക പരിഷ്കരിച്ച് സ്റ്റെതസ്കോപ്പ് വൻതോതിൽ നിർമ്മിച്ചു വിൽപ്പന നടത്താനും തുടങ്ങി.

ഫെബ്രുവരി 19, 1964

ജെന്നിഫർ ഡൌഡ്ന ജന്മദിനം

ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് 2020 വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.
വിശദമായി വായിക്കാം

1834, ഫെബ്രുവരി 19

ഹെർമൻ സ്നെല്ലൻ ജൻമദിനം.

ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച.  മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ (Herman Snellen -February 19, 1834 – January 18, 1908). വിശദമായി വായിക്കാം

ഫെബ്രുവരി 22, 1857

ഹെൻറിഷ് ഹെർട്സ് ജന്മദിനം

ഹെൻറിഷ് ഹെർട്സിന്റെ കണ്ടെത്തൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഈ കുറിപ്പ് വായിക്കുമായിരുന്നില്ല. ഹെൻറിഷ് ഹെർട്സിന്റെ ജൻമദിനമാണ് ഫെബ്രുവരി 22 വിശദമായി വായിക്കാം

ഫെബ്രുവരി 23, 1855

കാൾ ഫ്രഡറിക് ഗൌസ് -ജന്മദിനം

“ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ” ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23 വിശദമായി വായിക്കാം

ഫെബ്രവരി 28, 1928

ദേശീയ ശാസ്ത്രദിനം

ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ലൂക്ക പ്രത്യേക പതിപ്പ്

Similar Posts