- This event has passed.
ഹാരപ്പ – കണ്ടെത്തലുകളുടെ 100 വർഷങ്ങൾ – LUCA Talk Series
September 7, 2024 @ 7:30 pm – 9:00 pm
1924 സെപ്റ്റംബർ 24-നാണ്, ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ മണ്ണിനടിയിയിൽ പൂണ്ടു കിടന്ന ഹാരപ്പൻ സംസ്കാരത്തെ കുറിച്ചുള്ള വിശദമായ ലേഖനം പ്രസിദ്ധീകരിക്കുന്നു. സൈന്ധവ നാഗരികതയെ സംബന്ധിച്ച ചരിത്രാന്വേഷണങ്ങൾക്ക് ഒരു നൂറ്റാണ്ട് പൂർത്തിയാകുകയാണ്. മാനവ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായ ഹരപ്പൻ സംസ്കാരത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ചരിത്രം വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA Talk പരമ്പര സംഘടിപ്പിക്കുന്നു. ഹാരപ്പൻ മേഖലയിൽ പഠനം നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞർ, ഹാരപ്പൻ മനുഷ്യരുടെ ജീനോമിക പഠനങ്ങൾക്ക് നേതൃത്വം നൽകിയ ജനിതക ശാസ്ത്രജ്ഞർ, സൈന്ധവ ലിപിയുടെ ചുരുളഴിക്കാൻ ശ്രമിച്ച ഭാഷാശാസ്ത്രജ്ഞർ തുടങ്ങിയവർ ഈ ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ ഭാഗമാകുന്നു. 2024 സെപ്റ്റംബർ , ഒക്ടോബർ മാസക്കാലയളവിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
LUCA Talk series ന് തുടക്കം കുറിച്ച് കൊണ്ട് ഡോ. രാജേഷ് എസ്.വി (ആർക്കിയോളജി വിഭാഗം , കേരള യൂണിവേഴ്സിറ്റി) – The Indus Civilization: Celebrating a Century of Archaeological Discoveries- എന്ന വിഷയത്തിൽ സംസാരിക്കുന്നു. 2024 സെപ്റ്റംബർ 7 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിലേക്ക് പങ്കെടുക്കുന്നതിനായി ചുവടെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.